തിരുവനന്തപുരം:’എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. പാര്‍ട്ടിക്കകത്തേ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന് രംഗത്ത്.
കോടികള്‍ ഒഴുക്കി യൂത്ത് കോണ്‍ഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുകയാണെന്ന കടുത്ത വിമര്‍ശനമണ് സുധീരന് ഉന്നയിച്ചത്. ഫേസ്ബുക്കിലായിരുന്നു സുധീരന്റെ വിമര്‍ശനം. ‘പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ മതി’ എന്ന മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെറ പാരമ്യത്തില്‍ എത്തിയിരിക്കുന്നതായും സുധീരന് ചൂണ്ടിക്കാട്ടി.
പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവര്‍ത്തകര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നാല്‍ ഏറ്റവും കഷ്ടം എന്തന്നാല്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ഇതിന് പിന്നില്‍ എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്ചെയ്തികളില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
Discussion about this post