കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമെന്ന് വിവരം. നീലഗിരി സ്വദേശിയായ 33കാരന് വെന്റിലേറ്ററിലാണുള്ളത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 37 കാരനായ മറ്റൊരാളുടെ നിലയും മോശമാണെന്നാണ് വിവരം.
അതെസമയം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവായവരില്‍ അഞ്ചു പേര് വിദേശത്ത് ( ഖത്തര്‍ – 2, സൗദി അറേബ്യ- 1, കുവൈറ്റ് -1 ബഹ്റൈന്‍ -1) നിന്നും,ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post