തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച തൃക്കണ്ണാപുരം സ്വദേശിയായ മുന്‍ വിഎസ്എസ്സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍വാസിയുടെ ഗൃഹ പ്രവേശച്ചടങ്ങിന് ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ജൂണ്‍ നാല് മുതല്‍ നിരവധി പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. ജൂണ്‍ ആറിന് എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂണ്‍ എട്ടിന് എസ്ബിഐ തുമ്പ ബ്രാഞ്ചിലും ജൂണ്‍ 18ന് ചാലയിലെ ഇന്ത്യന്‍ ബാങ്കിലും ജൂണ്‍ 19ന് തിരുമല കെഎസ്ഇബി ഓഫീസും സന്ദര്‍ശിച്ചിരുന്നു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജില്‍ ലഭിച്ചിട്ടില്ലെന്ന് രോഗിയും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.