കൊച്ചി: അങ്കമാലിയിലെ ആ പെൺകുഞ്ഞ് എല്ലാത്തിനേയും അതിജീവിച്ച് പുതുജീവിതത്തിലേക്ക്. 56 ദിവസം പ്രായമുള്ള പെൺകുഞ്ഞ് അതിഗുരുതരാവസ്ഥയിലായത് അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ്. ഒടുവിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരികയാണ്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.
കൈകാലുകളുടെ ചലനശേഷി വീണ്ടെടുക്കുകയും കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ പനി ബാധിച്ചിരുന്നെങ്കിലും ഇതും ഭേദമായിവരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് അങ്കമാലി പാലിയേക്കരയിൽ 2 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് ഏറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വീഴ്ചയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.
Discussion about this post