തൃശ്ശൂർ: ഗുരുവായൂരിലെ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലെ ബസ് കണ്ടക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗസ്ഥിരീകരണത്തെ തുടർന്ന് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടുകയും ഏഴ് ബസ് സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ഗുരുവായൂർ-കാഞ്ഞാണി റൂട്ടിൽ ജൂൺ 25ന് യാത്ര ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. അന്നേദിവസം ബസിൽ യാത്ര ചെയ്ത യാത്രക്കാർ നിരീക്ഷണത്തിൽ പോകണമെന്നും നിർദേശമുണ്ട്.
ജൂൺ 15, 22 തീയതികളിൽ കണ്ടക്ടർ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഇതോടെ മൂന്ന് ഡ്രൈവർമാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.
Discussion about this post