കൊച്ചി: സംവിധായകന്‍ ആഷിഖ് അബു നടന്‍ പൃഥിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും ചര്‍ച്ചകളും ഉയരുകയാണ്.
വാരിയംകുന്നന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ച് സംഘപരിവാര്‍ അനുകൂലികളാണ് വിവാദം ആളികത്തിച്ചത്. ഇതോടൊപ്പം സിനിമയ്ക്ക് പിന്നണിയിലുളളവരുടെ രാഷ്ട്രീയ നിലപാടുകളും എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായി.
ഇതിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്നും പിന്മാറി. ആഷിഖ് അബുവാണ് ഇക്കാര്യം കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
കുറിപ്പിന്റെ പൂര്‍ണരൂപം
ബസ്സിന്റെ ഡ്രൈവറും ഞാനും രാഷ്ട്രീയമായി യോജിക്കാത്തവരാണെങ്കിലും ലക്ഷ്യം ഒന്നായതുകൊണ്ട് ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ ഡ്രൈവറെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുകയും അതിനയാള്‍ മാപ്പു പറയുകയും ചെയ്തതാണ്. എന്നാലും തന്റെ നിഷ്‌കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയില്‍ ഇറങ്ങി പോയിരിക്കുന്നു. ബസ്സ് മുന്നോട്ട് പോവുക തന്നെ ചെയ്യും.