കൊച്ചി: ദിനംപ്രതി രാജ്യത്ത് ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധസ്വരം ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ച്ചയായ പെട്രോള്‍ വിലവര്‍ധനവില്‍ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി.
പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ സാധാരണക്കാരനും ജീവിക്കണമെന്നും അതിനാല്‍ ശബ്ദം അവര്‍ക്കായിക്കൂടി എന്നും അരുണ്‍ ഗോപി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.
‘രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം! പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും… അതിനു വകയില്ലാത്തവര്‍ ഈ നാട്ടിലുണ്ട്. പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ അവര്‍ക്കും ജീവിക്കണം… ശബ്ദം അവര്‍ക്കായിക്കൂടി…’; അരുണ്‍ ഗോപി പറഞ്ഞു.
അരുണ്‍ ഗോപിയുടെ കുറിപ്പ്
നമ്മുടെ വരുമാനത്തില്‍ നിന്നുള്ള ഒരു തുക ടാക്സ് ആയി കൈപ്പറ്റുന്ന ഒരു ഭരണസംവിധാനത്തില്‍ ജീവിക്കുന്ന പൗരന് എന്ന നിലയില്‍ ഈ നാട്ടിലെ നമ്മുക്ക് നീതി അല്ല എന്ന് തോന്നുന്ന ഒരു കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാ എന്നാണോ?? കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോള്‍ കൈയടിച്ചവര് ഇത്തവണ കേന്ദ്രത്തിനെതിരെ പറഞ്ഞപ്പോള്‍ തെറി വിളിക്കുന്നു… മറിച്ചും തിരിച്ചും മറിച്ചും തിരിച്ചും തെറി വിളിയും കൈയടിയും എന്റെ അഭിപ്രായം നിങ്ങളുടെ ആരുടേയും കൈയടിക്കായി അല്ല ഈ അസഹിഷ്ണുത എന്തിനാണ്? ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ നാട്ടില്‍ അഴിമതി കാട്ടാതിരുന്നിട്ടില്ല.. എന്നിട്ടും സ്വന്തം പാര്‍ട്ടിക്കായുള്ള ന്യായികരണവുമായി അലമുറയിടുന്നവരെ നിങ്ങളോടു പറയാന്‍ ഒന്നുമാത്രം നിശബ്ദമാക്കാന്‍ ശബ്ദമുണ്ടാക്കുമ്പോള്‍ തരം താഴുന്നത് സ്വയമാണ്രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയംപെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും… അതിനു വകയില്ലാത്തവര്‍ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്പോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ അവര്‍ക്കും ജീവിക്കണം… ശബ്ദം അവര്‍ക്കായിക്കൂടി…
Discussion about this post