വൈലത്തൂര്‍: ഈ വര്‍ഷം ഹജ്ജിന് പോകാനായി സ്വരുക്കൂട്ടിയ പണം നാലുസഹോരങ്ങള് ചേര്‍ന്ന് പ്രവാസികള്‍ക്കായി നല്കി. കോവിഡ് പടര്‍ന്നുപിടിച്ചതോടെ ഹജ്ജ് സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെയാണ് ആ പണം മറ്റൊരു പുണ്യപ്രവര്‍ത്തിക്കായി നല്‍കിയത്.
വൈലത്തൂര്‍ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണ് ഹജ്ജിന്റെ പുണ്യം നേടാനായി സ്വരുക്കൂട്ടിയ പണം കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാടണയാനായി മാറ്റിവെച്ചത്. പ്രവാസികളില്‍ നാട്ടിലെത്താന്‍ പണം തടസ്സമാവുന്നവരെ കണ്ടെത്തി സഹായിക്കുമെന്ന് സഹോദരങ്ങള്‍ പറയുന്നു.
എന്നാല്‍ പണം നല്കുന്ന വിവരം കൊട്ടിഘോഷിക്കരുതെന്നും നാലാളറിയാതെ വേണമീ സല്പ്രവര്ത്തിയെന്നുമാണ് ഇവര്‍ ആഗ്രഹിച്ചത്. വിവരമറിഞ്ഞതോടെ മാധ്യമങ്ങള്‍ ഇവരെ തേടി എത്തുകയായിരുന്നു. അല്‍ ഐന്‍ കെ.എം.സി.സി. പ്രവര്‍ത്തകരായ ഇവര്‍ 12 പേര്‍ക്ക് പ്രയോജനപ്പെടുത്താനായി ഈ തുക കൈമാറി.
താനൂര്‍ മണ്ഡലം കെ.എം.സി.സി. നേതാക്കള്‍ വഴിയാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. മുസ്ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുകോയ തങ്ങളും അല്‍ ഐന്‍ കെ.എം.സി.സി. ഭാരവാഹി ഹുസൈന് കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.
Discussion about this post