തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കേസിൽ കൂട്ട അറസ്റ്റ്. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിനാണ് ഒറ്റയടിക്ക് 47 പേർ അറസ്റ്റിലായത്. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയിലായിരുന്നു കൂട്ട അറസ്റ്റ്. തൊണ്ടിമുതലായി 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പോലീസ് പറയുന്നു. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇന്ന് ഈ കേന്ദ്രങ്ങളിൽ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാർ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് 47 പേരെ അറസ്റ്റ് ചെയ്തത്.
മുമ്പ്, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം സൈബർ ഡോമിനും കേരളാ പോലീസിനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
Discussion about this post