തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു പ്രദേശത്തെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്പോട്ട്. അതെസമയം 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് ഏറ്റവുംഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2463 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post