തിരുവനന്തപുരം: പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തുക അനുവദിച്ചത്.
ജൂലൈ 1 മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിനെ അറിയിച്ചിരുന്നു. കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും അതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്നാണ് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചത്. പിന്നാലെയാണ് 141 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്ത് നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചപ്പോള്‍ 30 ശതമാനം തുക സര്‍ക്കാര്‍ നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ കുടിശിക കിട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.
Discussion about this post