പാറശാല: വിവാഹത്തിലൂടെ ഒന്നായ ജോര്‍ജിനെയും സ്വര്ണ്ണമ്മയെയും പിരിക്കാന്‍ മരണത്തിനും കഴിഞ്ഞില്ല. മഞ്ചവിളാകം പുവത്തൂര്‍ ജിഎസ് കോട്ടേജില്‍ എസ്.ജോര്‍ജ്ജും (94), ഭാര്യ സ്വര്‍ണ്ണമ്മ (84) യും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ജോര്‍ജ് മരിച്ചത്. ജോര്‍ജിന്റെ ശവസംസ്കാരം വീട്ടുവളപ്പില്‍ നടക്കവേ
ഉച്ചയ്ക്കാണ് ഭാര്യ സ്വര്‍ണ്ണമ്മ മരിച്ചത്. ജോര്‍ജിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണമ്മയുടെ ശവസംസ്കാരം നടന്നു. ഇരുവരുടെയും വിയോഗത്തില്‍ വേദനയിലാണ് കുടുംബം.
ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യയുടെയും മരണവാര്‍ത്ത കേട്ട് നാട്ടുകാരും വിഷമത്തിലായി. മക്കള്‍ ജി.സനല്കുമാരദാസ്, ജി.ഗിരിജപ്രഭ, ജി.വിജയകുമാര്‍. മരുമക്കള്‍ എസ്.മേരി എലിസബത്ത്, ഇ.എസ്.കല, പരേതനായ കെ.റാബി. മരണാനന്തര ചടങ്ങ് 29ന് രാവിലെ 9ന് നടക്കും.
Discussion about this post