പാലക്കാട്: നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള് നല്കി ഡ്രോണുകള്‍ എത്തുന്നു. ഇനി മുതല്‍ നെല്‍പ്പാടങ്ങളിലെ കീടനാശിനി പ്രയോഗവും രോഗനിര്‍ണയവും നടത്തുന്നത് ഡ്രോണുകള്‍ ആയിരിക്കും.
നെല്‍ കര്‍ഷകര്‍ക്ക് വലിയ ചെലവ് വരുന്ന കീടനാശിനി പ്രയോഗവും നെല്‍ച്ചെടികളുടെ രോഗനിര്‍ണയവും ഇനി മുതല്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കൃത്യതയോടെ ഡ്രോണുകള്‍ ചെയ്യും.
പത്ത് മിനിട്ടില്‍ നൂറു ഹെക്ടര്‍ പാടശേഖരത്തിലെ വിളകള്‍ പരിശോധിക്കാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. പാലക്കാട് ആലത്തൂര്‍ പഞ്ചായത്തിലെ ചേന്നങ്ങോട് പാടശേഖരത്തിലാണ് ഡ്രോണുകളുടെ പരീക്ഷണ പറക്കല്‍ നടത്തിയത്. ആലത്തൂരിലെ കര്‍ഷകരുടെ സംഘടനയായ ഹരിത കര്‍മ്മസേന വഴിയാണ് ഡ്രോണുകള്‍ പാടശേഖരങ്ങളില്‍ ഇറക്കുന്നത്.
പുതിയ സാങ്കേതിക വിദ്യ നെല്‍കൃഷി കൂടുതല്‍ ലാഭകരമാക്കുവാനും കീടബാധകള്‍ മുന്‍കൂട്ടി കണ്ടെത്തുവാനും ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് നെല്‍ കര്‍ഷകര്‍. ആദ്യഘട്ടത്തില്‍ ഡ്രോണുകള്‍ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമെന്ന് കണ്ടാല്‍ ഇവ സ്വന്തമായി വാങ്ങുവാനും ഹരിത കര്‍മ്മസേന ആലോചിക്കുന്നുണ്ട്.
Discussion about this post