കൊച്ചി: തുടര്‍ച്ചയായി 21ാം ദിവസം രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 80.38 രൂപയും ഡീസലിന് 76.42 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില തമ്മില്‍ വെറും രണ്ട് പൈസയുടെ വ്യത്യാസം മാത്രമാണുള്ളത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.
എണ്ണ കമ്പനികള്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റര്‍ ഡീസലിന് 10.45 രൂപയും പെട്രോള്‍ ലിറ്ററിന് 9.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് എണ്ണക്കമ്പനികള്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം.
കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
Discussion about this post