തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. 41 വയസുള്ള മണക്കാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 12 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
5 സ്ഥിരം ജീവനക്കാരും 7 കരാര്‍ തൊഴിലാളികളെയുമാണ് നിരീക്ഷണത്തിലാക്കിയത്.
ഇയാള്‍ ജോലി ചെയ്തിരുന്ന വിഭാഗം നാളെ അണുവിമുക്തമാക്കും. 15 മുതല്‍ ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നു.
ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല.
Discussion about this post