കൊച്ചി: ഇന്ത്യന്‍ സൈനികര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ്. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. ഇതിനിടയിലാണ് തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നജീം അര്‍ഷാദ് ചൈനയ്ക്കെതിരെ പ്രതിഷേധം അറിയിച്ചത്.
‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങളും നമ്മുടെ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിന് രാജ്യത്ത് ശക്തമായത്.
പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്.
Discussion about this post