തിരുവനന്തപുരം: രാജ്യത്തെമ്പാടും ചര്‍ച്ചയായ മീടൂ ക്യാംപെയിനിന്റെ ഭാഗമായ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന് എന്‍.എസ്. മാധവന്റെ ട്വീറ്റ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.
വലിയ മീടുവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചുവെന്നാണ് എന്‍എസ് മാധവന് ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ ഡബ്ല്യൂസിസി നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്നും എന്‍എസ് മാധവന് ട്വീറ്റില്‍ പറയുന്നു.
രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ സംഘടയ്ക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന് ആരംഭിച്ചത്.
Discussion about this post