വൈക്കം; വൈക്കത്ത് കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) ഗീര്‍ പശുക്കുട്ടി പിറന്നു. വൈക്കത്തെ ആംറോ ഡെയറി ഫാമിലാണ് പശുക്കുട്ടി പിറന്നത്. കേരളത്തില്‍ ആദ്യമായാണ് കൃത്രിമബീജസങ്കലനത്തിലൂടെ ഗീര്‍ പശു ജനിക്കുന്നതെന്ന്, പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച മൃഗസംരക്ഷണവകുപ്പിലെ ഡോ. ജയദേവന്‍ നമ്പൂതിരി പറയുന്നു.
‘ആദികേശ്’ എന്നാണ് പശുക്കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. കേരളത്തില്‍ ആദ്യമായാണ് വൈക്കം ആറാട്ടുകുളങ്ങര രേവതികൈലാസില്‍ മുരളീനായരുടെ ഉടമസ്ഥതയിലുള്ളതാണ് ഡെയറി ഫാം. ഇവിടത്തെ ലാബിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം നടത്താന്‍ ആവശ്യമായ ബീജം ബ്രസീലില്‍ നിന്നാണ് എത്തിച്ചത്.
ഇന്ത്യന്‍ ജനുസുകളില്‍ പാലുത്പാദനത്തിന് പേരുകേട്ടവയാണ് ഗീര്‍ പശുക്കള്‍. രോഗപ്രതിരോധശേഷിയും കൂടുതലാണ്. ഗുജറാത്തില്‍ സൗരാഷ്ട്ര മേഖലയാണ് ഇവയുടെ പ്രജനനകേന്ദ്രമായി കണക്കാക്കുന്നത്.