തിരുവനന്തപുരം: കൊവിഡ് മരണ നിരക്കില്‍ കേരളം പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് കൊവിഡ് മരണ നിരക്ക് 3.1 ശതമാനമാണ്. എന്നാല്‍ കേരളത്തിലത് 0.6 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 10ലക്ഷം പേരില്‍ 109 പേര്‍ക്കാണ് കൊവിഡ് രോഗബാധ. രാജ്യത്താകെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിന് 362 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിള്‍ പോസിറ്റീവ് റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനമാണ്. ഇത് രണ്ട് ശതമാനത്തില്‍ താഴെയാവുകയാണ് ആഗോലതലത്തില്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മരിച്ച 22മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ കൂടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ ആംബുലന്‍സുകള്‍, ടെസ്ററിങ്, ക്വാറന്റീന്, ചികിത്സ എന്നിവക്കായി ജൂണ്‍ മാസത്തില്‍
മാത്രം 30,599 പേരെ ആശുപത്രികളിലെത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ 7561 ഉം മെയിലത് 24695ഉം ആണെന്നും മുഖ്യമന്ത്രി അിയിച്ചു.
Discussion about this post