തിരുവനന്തപുരം; സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും പുതിയ രോഗികളുടെ എണ്ണം നൂറില്‍ കൂടുതല്‍. ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്ത് നിന്നും 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആറ് പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. പാലക്കാട് 24 ആലപ്പുഴ 18 പത്തനംതിട്ട 13 കൊല്ലം 13 എറണാകുളം 10 തൃശ്ശൂര്‍ 10 കണ്ണൂര്‍ 9 കോഴിക്കോട് 7 മലപ്പുറം 6 കാസര്‍കോട് 4 ഇടുക്കി 3 തിരുവനന്തപുരം 2 കോട്ടയം 2 വയനാട് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 53 പേര് കൂടി രോഗ മുക്തി നേടി. പത്തനംതിട്ട 9 ആലപ്പുഴ 3 കോട്ടയം 2 ഇടുക്കി 2 എറണാകുഴം 2 തൃശ്ശൂര്‍ 3 പാലക്കാട് 5 മലപ്പുറം 12 കോഴിക്കോട് 6 കണ്ണൂര്‍ 1 കാസര്‍കോട് 8 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 3726 പേര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചു. 1761 പേര് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് 159616 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 2349 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കുകയാണ്.
ജൂലൈയില്‍ ദിവസം 15000 ടെസ്റ്റ് നടത്താനാണ് ശ്രമം. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 41944 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 40302 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post