തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ.
തൊഴില്‍ അന്വേഷിച്ച് ഇവിടേക്ക് മടങ്ങിവരുന്നവരാണ് അവര്‍. അവരെ അതിര്‍ത്തിയില്‍ തടയുന്ന പ്രവണത പൂര്‍ണമായും ഒഴിവാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
കൂടാതെ ഇത്തരം തൊഴിലാളികളെ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്കി.
Discussion about this post