കൊച്ചി: മക്കളെക്കൊണ്ട് ദേഹത്ത് ചിത്രം വരപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ രഹ്ന ഫാത്തിമ ഒളിവില്‍. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനായി കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായില്ല.
സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തി. രഹ്ന ഫാത്തിമയ്ക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്. അതേസമയം, ബ്രഷും ചായങ്ങളും പോലീസ് കണ്ടെത്തി.
‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫേസ്ബുക്കിലും രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നു.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഇത് പിന്നീട് വലിയ വിവാദമായി മാറുകയും ചെയ്തു. നിരവധി പേരാണ് രഹ്ന ഫാത്തിമയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം രഹ്ന ഫാത്തിമയ്ക്ക് പിന്തുണ അറിയിച്ച് എത്തിയവരുമുണ്ട്.
Discussion about this post