കോട്ടയം: വാതിലുകളില്‍ സാനിറ്റൈസര്‍, ജീവനക്കാരുടെ കൈകളില്‍ കൈയുറകള്‍, ബസ് കണ്ടക്ടറുടെ പോക്കറ്റില്‍ പേനയ്ക് പകരം സാനിറ്റൈസര്‍, സാമൂഹിക അകലം പാലിച്ച് ബസില്‍ യാത്രക്കാരെ കയറ്റുന്നു. ബസിന്റെ അകത്തും പുറത്തും ബ്രേക്ക് ദ് ചെയിന്‍ പോസ്റ്ററുകളും. ഇത് കൊവിഡ് പ്രതിരോധത്തിനായി ഒരുങ്ങി നില്‍ക്കുന്ന മരിയ ബസിന്റെ വിശേഷങ്ങളാണ്.
കോട്ടയം- എറണാകുളം റൂട്ടിലാണ് മരിയ ഫാസ്റ്റ് ബസ് സര്‍വീസ് നടത്തുന്നത്. ബസില്‍ കയറിയിട്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും കൊറോണബാധയുണ്ടാകരുതെന്ന നിര്‍ബന്ധമാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബസ് മാനേജര്‍ ശ്രീകാന്ത് പറയുന്നു.
ജിപിഎസ് ട്രാക്കിങ് സിസ്റ്റം, സിസിടിവി ക്യാമറകള്‍, ബസ് എവിടെയെത്തിയെന്ന് യാത്രക്കാര്‍ക്ക് അറിയാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, ഓരോ സ്റ്റോപ്പിലും എത്തുമ്പോള്‍ മെട്രോയിലുള്ളതുപോലെ സ്പീക്കറിലൂടെ സ്റ്റോപ്പിന്റെ വിവരം യാത്രക്കാരെ അറിയിക്കുന്ന സംവിധാനങ്ങളും ബസില്‍ ഒരുക്കിയിട്ടുണ്ട്.
പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ടസ്റ്റ് ആപ്ലിക്കേഷന്‍ വഴിയാണ് ഇവയുടെ എല്ലാം നിയന്ത്രണം. സ്ഥിരം യാത്രക്കാര്‍ക്കുവേണ്ടിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിച്ചത്. റെയില്‍വേ ആപ്ലിക്കേഷന്റെ മാതൃകയിലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം.
Discussion about this post