പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ അതീവ ജാഗ്ര. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.
കൊവിഡ് രോഗിയോടൊപ്പം ഒരുമാസമായി ഒളിവില്‍ കഴിഞ്ഞതായി പ്രതികള്‍ പോലീസ് പിടിയിലായതിന് പിന്നാലെ മൊഴി നല്‍കുകയായിരുന്നു. ശേഷമാണ് നടപടി കൈകൊണ്ടത്. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണി മംഗലാപുരത്ത് കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ച പിടിയിലായ രണ്ട് പ്രതികളാണ് കൊവിഡ് രോഗിക്കൊപ്പം ഒളിവില്‍ കഴിഞ്ഞതായി മൊഴി നല്‍കിയത്.
തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും നിരീക്ഷണത്തിലാക്കുകയായിരുന്നു. നിലവില്‍ സ്റ്റേഷനിലേക്ക് മറ്റാരേയും പ്രവേശിപ്പിക്കുന്നില്ല. അഗ്നിശമന സേനയെത്തി സ്റ്റേഷന് അണുവിമുക്തമാക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് വിവരം.
Discussion about this post