തിരുവനന്തപുരം: ആഗോളവിപണന ശൃംഖലയിലേക്ക് പട്ടികജാതി മേഖലയിലെ കൊവിഡ് പ്രതിരോധ ഉല്പന്നങ്ങളും കൂടി. പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ വിവിധ ഉല്പാദന യൂണിറ്റുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന തനത് ഉല്പന്നങ്ങള് നിലവില്‍ ആമസോണ്‍ മുഖേന ‘ഗദ്ദിക’ എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തിവരികയാണ്.
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഭാരതീയ വികാസ്’ എന്ന ഗാര്‍മെന്റ് ഉല്പാദന യൂണിറ്റ് തയ്യാറാക്കിയ ഗുണനിലവാരമുള്ള മാസ്ക്കുകള്‍ (മുഖാവരണം) ആമസോണിന്റെ ഗദ്ദിക എന്ന പോര്‍ട്ടലില്‍ ഉള്കൊള്ളിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എകെ ബാലന് നിര്‍വഹിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗാര്‍മെന്റ് നിര്‍മാണ യൂണിറ്റാണ് ഭാരതീയ വികാസ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഭാരതീയ വികാസ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. 2018-ല്‍ 10,00,000 രൂപയുടെ സാമ്പത്തിക സഹായവും 2019-ല്‍ 8,00,000 രൂപയുടെ ഉല്പാദന യൂണിറ്റിലേയ്ക്കാവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഭാരതീയ വികാസിനു അനുവദിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആഗോളവിപണന ശൃംഖലയിലേക്ക് പട്ടികജാതി മേഖലയിലെ കോവിഡ് പ്രതിരോധ ഉല്പന്നങ്ങളും ….
പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ വിവിധ ഉല്പാദന യൂണിറ്റുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന തനത് ഉല്പന്നങ്ങള് നിലവില്‍ ആമസോണ്‍ മുഖേന ‘ഗദ്ദിക’ എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തിവരുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഭാരതീയ വികാസ്’ എന്ന ഗാര്‍മെന്റ് ഉല്പാദന യൂണിറ്റ് തയ്യാറാക്കിയ ഗുണനിലവാരമുള്ള മാസ്ക്കുകള്‍ (മുഖാവരണം) ആമസോണിന്റെ ഗദ്ദിക എന്ന പോര്‍ട്ടലില്‍ ഉള്കൊള്ളിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം 24/06/2020ന് ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രി ശ്രീ. എ.കെ ബാലന് നിര്‍വ്വഹിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി ഐ.എഫ്.എസ്. എന്നിവര്‍ സന്നിഹിതയായിരുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗാര്‍മെന്റ് നിര്‍മാണ യൂണിറ്റാണ് ഭാരതീയ വികാസ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഭാരതീയ വികാസ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. 2018-ല്‍ 10,00,000 രൂപയുടെ സാമ്പത്തിക സഹായവും 2019-ല്‍ 8,00,000 രൂപയുടെ ഉല്പാദന യൂണിറ്റിലേയ്ക്കാവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഭാരതീയ വികാസിനു അനുവദിച്ചിരുന്നു.
Discussion about this post