തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര് രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് വിദേശത്തുനിന്നു വന്നവരാണ്.
46 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.