കൊച്ചി: കൊച്ചിയില്‍ സിനിമാ താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേര് പോലീസ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ നാലുപേരാണ് പോലീസ് പിടിയിലായത്.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ഷംനയുടെ മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയതിന് ശേഷം ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.
Discussion about this post