തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച മൂന്ന് ജില്ലകളിൽ ഇന്നുമുതൽ കർശ്ശന നിയന്ത്രണം. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രബല്യത്തിൽ വരും. ആൾ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ പച്ചക്കറി, പഴം തുടങ്ങിയ കടകൾ പ്രവർത്തിക്കും മാളുകളും സൂപ്പർമാർക്കറ്റുകളും തുറക്കുന്നത് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാർഡുകളെ കണ്ടെയ്‌മെമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.