പത്തനംതിട്ട: കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് യുവാവിനൊപ്പം പോലീസ് കണ്ടെത്തിയത്.
യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നഗര്‍ ഹവേലി പൊലീസ് യുവതിയെ അന്വേഷിച്ച് ഇന്നലെ പത്തനംതിട്ടയിലെത്തിയിരുന്നു. അപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരം അറിയുന്നത്. ഫേസ്ബുക്കിലൂടെയാണ് യുവതി യുവാവിനെ പരിചയപ്പെട്ടത്.
തുടര്‍ന്ന് ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരിയായ യുവതി എത്തുകയായിരുന്നു. 18ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ സ്വീകരിക്കാന്‍ കാമുകന്‍ ഇവിടെയെത്തിയിരുന്നു.
നെടുമ്പാശേരിയില്‍ നിന്ന് കാറില്‍ പുറപ്പെടാന്‍ ഒരുങ്ങിയ കമിതാക്കളെ റവന്യു ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തടഞ്ഞു. തങ്ങള്‍ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. 18 മുതല്‍ ഇരുവരും ഇവിടെയാണ്. ജൂലായ് രണ്ട് വരെയാണ് ക്വാറന്റ്റൈന്‍. അതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post