തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 2020 വരെ ഒഴിവാക്കി. നിലവില്‍ 16 മെയ് 2020 വരെ നല്‍കിയിരുന്ന സമയമാണ് 31 ഡിസംബര്‍ 2020 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ നല്കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ കറണ്ട് ചാര്‍ജ് അടക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പലിശയിളവ് ബാധകമായിരിക്കും.
കൂടാതെ, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ 15 ഡിസംബര്‍ 2020 വരെ ഫിക്സഡ് ചാര്‍ജ് അടക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
Discussion about this post