കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ ആദരം; അഭിനന്ദനവുമായി ആഷിക്ക് അബു

കൊച്ചി: ഐക്യാരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് സംവിധായകൻ ആഷിക്ക് അബു. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ അഭിനന്ദനം അറിയിച്ചത്.

കൊവിഡ് മാഹാമാരിക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച പൊതു പ്രവർത്തകരെ ആദരിക്കുന്ന യുഎന്നിന്റെ പരിപാടിയിലേക്കാണ് ആരോഗ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ അംഗീകാരം ലഭിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5 പേരെയാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൊറിയയിലെ ആഭ്യന്തരസുരക്ഷ ഡെപ്യൂട്ടി മിനിസ്റ്റർ ഇൻ ജീ ലീ, ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്യൂമൊ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ജിം കാംപ്‌ബെൽ എന്നിവരുൾപ്പെടെ നാലു പേരാണ് കെകെ ശൈലജക്കൊപ്പം വെബിനാറിൽ പങ്കെടുക്കുന്നത്. യുഎൻ സാമ്പത്തികസാമൂഹ്യകാര്യ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Exit mobile version