തൃപ്പുണ്ണിത്തുറ: ഇനി തൃപ്പുണ്ണിത്തുറ കിണറിലെത്തുന്ന യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ ഇനി ഇരിക്കാം. യാത്രക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് കിണറിലെ ബോട്ടില്‍ ഹബ്ബ് എന്ന് ബസ് സ്റ്റോപ്പ് സമ്മാനിക്കുന്നത്.
കിണറിലെ ബിഎസ്ബി ക്ലബ്ബിലെ ഒരു കൂട്ടം പ്രവര്‍ത്തകരാണ് കൊറോണക്കാലത്ത
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബോട്ടില്‍ ഹബ്ബിലൂടെ മാതൃകയാവുകയാണ്.
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് വിതരണം ചെയ്ത വെള്ളക്കുപ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ബോട്ടില്‍ ഹബ് എന്ന ബസ് സ്റ്റോപ്പ്.
ഒരേസമയം പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് പ്രകൃതിയെ രക്ഷിച്ച്, വര്‍ഷങ്ങളായി ഒരു ബസ്റ്റോപ് ഇല്ലാതിരുന്ന ‘കിണര്‍’ എന്ന സ്ഥലത്ത് മഴകൊള്ളാതെ നാട്ടുകാര്‍ക്ക് നില്ക്കാന് ഒരു കിടിലം ബസ് സ്റ്റോപ്പ് ഉണ്ടാക്കി മാതൃകയായിരിക്കുക്കയാണ് ഇവര്‍.
നല്ല ഉറപ്പില്‍ വെല്‍ഡ് ചെയ്താണ് ഫ്രയിം ഒരുക്കിയത്. നിലം ടൈല്‍ ഇട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇരിപ്പിടമായി ടയര്‍ സീറ്റും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല കുഞ്ഞു ചെടികളും കാഴ്ചയ്ക്ക് ഒരുക്കി ബസ് സ്റ്റോപ്പിനെ സുന്ദരമാക്കിയിട്ടുണ്ട്.
യാത്രക്കാരെല്ലാം തികഞ്ഞ സന്തോഷത്തിലാണ്, മഴ വന്നാലും വെയിലത്തും കയറി നില്ക്കാന് ഒരിടം ഒരുക്കിയിരിക്കുന്നതില്‍.
കൊറോണ കാലത്ത് മാത്രമല്ല ബിഎസ്ബി ക്ലബ്ബ് അംഗങ്ങളുടെ പ്രവര്‍ത്തനം. പ്രളയകാലത്തും എറണാകുളത്തു മാത്രമല്ല മറ്റു ജില്ലകളിലും സഹായമെത്തിക്കാന്‍ ഇറങ്ങിയിരുന്ന യുവാക്കളാണിവര്‍.
Discussion about this post