മലപ്പുറം: ഇന്ന് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്. ഇതിൽ മൂന്ന് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധ ഉയരുന്നത് മലപ്പുറത്തെ ആശങ്കപ്പെടുത്തുകയാണ്. ജൂൺ 13 ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലൻസിലെ നഴ്സിന്റെ ഭർത്താവ് തിരുനാവായ വൈരങ്കോട് സ്വദേശി 40 വയസുകാരനുൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂൺ 12 ന് രോഗബാധ സ്ഥിരീകരിച്ച പെരിന്തൽമണ്ണ ഫയർഫോഴ്സ് ജീവനക്കാരനുമായി അടുത്ത് ഇടപഴകിയ മലപ്പുറം മൂന്നാംപടി സ്വദേശി 41 വയസുകാരൻ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 45 വയസുകാരൻ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.
ചെന്നൈയിൽ നിന്ന് ജൂൺ 18 ന് ഒരുമിച്ചെത്തിയ തെന്നല ആലുങ്ങൽ സ്വദേശി 21 വയസുകാരൻ, തെന്നല വെന്നിയൂർ സ്വദേശി 32 വയസുകാരൻ, ഡൽഹിയിൽ നിന്ന് ബംഗളൂരു കരിപ്പൂർ വഴി ജൂൺ 11 ന് തിരിച്ചെത്തിയ മങ്കട പള്ളിപ്പുറം സ്വദേശി 27 വയസുകാരൻ, ജൂൺ 17 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചാലിയാർ എരുമമുണ്ട പെരുമ്പത്തൂർ സ്വദേശി 30 വയസുകാരൻ, ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 25 വയസുകാരൻ, ജൂൺ 10 ന് റിയാദിൽ നിന്ന് കണ്ണൂർ വഴിയെത്തിയ എടക്കര ബാർബർമുക്ക് സ്വദേശി 47 വയസുകാരൻ, ജൂൺ 13 ന് മസ്കറ്റിൽ നിന്ന് കണ്ണൂർ വഴിയെത്തിയ പെരുമ്പടപ്പ് അയിരൂർ സ്വദേശി 43 വയസുകാരൻ, ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 53 വയസുകാരൻ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.
Discussion about this post