സ്ഥിതി രൂക്ഷം; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 141 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 60 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി 16 തമിഴ്‌നാട് 14 മഹാരാഷ്ട്ര 9 പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍ വീതവും മധ്യപ്രദേശ് മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിള്‍ നിന്നും ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട, ആലപ്പുഴ – 27 വീതം. ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 60 പേര്‍ക്കാണ് രോഗം ഭേദമായത്. മലപ്പുറം 15, കോട്ടയം 12, തൃശ്ശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളില്‍. ഇന്ന് 275 പേരെ ആശുപത്രിയിലാക്കി.

ഇതുവരെ 1,46,649 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 39,518 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 38,581 നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകള്‍ 111 ആയി. നൂറില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശ്ശൂര്‍ 114, കോഴിക്കോട് 107, കാസര്‍കോട് 102 ജില്ലകളിലാണ്.

Exit mobile version