കോഴിക്കോട്: പന്തീരങ്കാവ് കേസിൽ യുഎപിഎ കേസിലെ ഒന്നാംപ്രതി അലൻ ഷുഹൈബ് പരോളിൽ ഇറങ്ങി. മാപ്പുസാക്ഷിയാകാൻ എൻഐഎ നിർബന്ധിച്ചുവെന്ന് അലൻ ആരോപിച്ചു. താൻ മാപ്പുസാക്ഷിയാകില്ലെന്നും അലൻ കൂട്ടിച്ചേർത്തു. മൂന്ന് മണിക്കൂർ നേരത്തെ പരോളിന് ഇറങ്ങിയതായിരുന്നു അലൻ. വാർധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലൻ പരോളിലിറങ്ങി കോഴിക്കോടെത്തിയത്. രാവിലെ 10.30ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിച്ചു.
കേസിൽ മാപ്പ് സാക്ഷിയാകാൻ എൻഐഎ നിർബന്ധിച്ചുവെന്നും അവർ ഓഫർ വെച്ചുവെന്നും അലൻ മാധ്യമങ്ങളോട് പറഞ്ഞു.വലിയ പോലീസ് സന്നാഹത്തോടെ കനത്ത സുരക്ഷയിലാണ് അലനെ കോഴിക്കോട് കൊണ്ടു വന്നത്. ഒന്നരയോടെ വിയ്യൂർ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.