കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റേയും പരിശോധനാ ഫലം പോസിറ്റീവാണ്. ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫ് എന്ന നിലയില്‍ വിദേശത്ത് നിന്ന് വന്നവരുടെ അടക്കം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തക
പോയിട്ടുണ്ട്. അതിനാല്‍ വലിയ സമ്പര്‍ക്കപ്പട്ടിക തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇതോടെ ചൊവ്വര പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
അതേസമയം നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ് ജില്ലാ ഭരണകൂടം. വിപുലമായ സമ്പര്‍ക്കപ്പട്ടിക തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ആദ്യം നായരമ്പലം വിട്ട് എവിടെയും പോയിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ അങ്കമാലി അടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പോയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.
Discussion about this post