കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അടക്കം 15 പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. ഇതിനു പുറമെ, സ്റ്റേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്രോളിങ് സംഘം അടക്കം സ്റ്റേഷനില്‍ വന്നു പോയ മറ്റു പോലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നതും ഇപ്പോള്‍ തുടരുകയാണ്.