മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. സംഭവത്തില്‍ നാലുപേരെ ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു.
അടിവസ്ത്രത്തില്‍ മിശ്രിതരൂപത്തിലാക്കിയായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ഇതിനു പുറമെ, ദുബായിയില്‍ നിന്ന് ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണ്ണവും പിടികൂടി. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് തകൃതിയായി നടക്കുന്നത്.
കൊവിഡ് ഭീതി നിലനില്‍ക്കെ വിമാനത്താവളങ്ങളില്‍ നിലവില്‍ ദേഹപരിശോധകള് കുറവാണ്. ഇത് മുതലെടുത്താണ് സ്വര്‍ണ്ണക്കടത്തും നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 432 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനയും ശക്തമാക്കുവാനാണ് തീരുമാനം.
Discussion about this post