കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കും. നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കും. ഇതിനു ശേഷം നടിയുടെ സഹോദരന്, നടന് ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യാ നമ്പീശന് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും.
ഇതിന് ശേഷം നടന് സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികളും രേഖപ്പെടുത്തേണ്ടതുണ്ട്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക് ഡൗണ്‍ കാരണം നടപടികള്‍ നീണ്ടുപോകുകയായിരുന്നു.
Discussion about this post