തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. കോഴിക്കോട് മുക്കം സ്വദേശി അഷ്ഫാഖ് അഹമ്മദിനെതിരെ കേസെടുത്തു.
ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി. മുക്കം പോലീസാണ് കേസെടുത്തത്.
അഷ്ഫാഖ് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് മന്ത്രിയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്‍മാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post