മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍. പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും വന്നടിഞ്ഞ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 25 മീറ്റര്‍ നീളത്തില്‍ റോഡ് തകര്‍ന്നിട്ടുമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് ചുരംപാതയിലെ സംസ്ഥാന അതിര്‍ത്തിയില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായത്. ചെങ്കുത്തായ വനത്തില്‍ നിന്ന് വലിയ മരങ്ങളും പാറക്കൂട്ടങ്ങളും റോഡിലേക്ക് പതിച്ചു.
അടുത്തിടെ പുനര്‍നിര്‍മാണം നടത്തിയ റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ട്. 25 മീറ്റര്‍ നീളത്തിലാണ് റോഡ് തകര്‍ന്നത്. അര മീറ്റര്‍ താഴ്ചയില്‍ കിടങ്ങും രൂപപ്പെട്ടു. പ്രദേശത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുമുണ്ടായി.
റോഡരികിലുള്ള വന്മരങ്ങള് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ലോക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് ഇപ്പോള്‍ ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ചുരം പാതയിലുള്ളത്.
Discussion about this post