മലപ്പുറം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഫുട്ബോള്‍ താരങ്ങള്‍ക്ക് സ്നേഹവീടൊരുക്കി ഗോകുലം എഫ്സിയും സാറ്റ് തിരൂരും. കഴിഞ്ഞ വര്‍ഷത്തിലെ പ്രളയത്തില്‍ വീട് നഷ്ടമായ നിലമ്പൂര്‍ സ്വദേശികളായ മൂന്നു സഹോദരങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
ഗോകുലം എഫ്സിയും സാറ്റ് തിരൂരും തമ്മില്‍ നടത്തിയ സൗഹൃദ മത്സരത്തിലൂടെ മലപ്പുറം ജില്ലാ ഫുട്ബോള്‍ കൂട്ടായ്മ സമാഹരിച്ച തുക ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ‘സ്നേഹവീടുകളുടെ’ താക്കോല്‍ദാന ഉദ്ഘാടനം തിങ്കളാഴ്ച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് നിര്‍വഹിക്കും.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍വെച്ച് ഒക്ടോബര്‍ 12-ന് നടന്ന സൗഹൃദ മത്സരത്തില്‍ നിന്ന് സമാഹരിച്ച ഒമ്പതു ലക്ഷം രൂപയും ആക്ഷന്‍ എന്ന സംഘടന സംഭാവനയായി നല്കിയ ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും ചേര്‍ത്തു നിര്‍മിച്ചതാണ് സ്നേഹ വീട്. 850 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
Discussion about this post