കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനും മകനും ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ നേതൃത്വം നല്‍കിയയാള്‍ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ മുപ്പത്തടം എരമത്ത് പടുവത്തില്‍ വീട്ടില്‍ അഷറഫ് (56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ഒരു മാസം മുമ്പ് ബൈക്കില്‍ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
മൂവായിരം ബിരിയാണി നൂറ് രൂപക്ക് വിറ്റ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അഷറഫ് സൗജന്യമായി പാചകം ചെയ്ത് നല്‍കാമെന്ന് പറയുകയായിരുന്നു. പാചകം പൂര്‍ത്തിയാക്കി ഭക്ഷണം കവറുകളിലാക്കുന്നതിനിടെയാണ് അഷറഫ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.