തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 133 പേർക്ക് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ 8 പേർക്കും, കാസർകോട് ജില്ലയിൽ ആറു പേർക്കും, എറണാകുളം ജില്ലയിൽ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യുഎഇ-13, ബഹ്റൈൻ-5, ഒമാൻ-5, ഖത്തർ-2, ഈജിപ്ത്-1, ജീബൂട്ടി (Djibouti)1) 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡൽഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, ഹരിയാണ-1) വന്നതാണ്. ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലകളിൽ മൂന്നു പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ടു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ 37 പേരുടെയും, മലപ്പുറം ജില്ലയിൽ 30 പേരുടെയും (ഒരു തൃശൂർ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയിൽ ഒമ്പതു പേരുടെയും, കോഴിക്കോട് ജില്ലയിൽ അഞ്ചു പേരുടെയും (ഒരു കണ്ണൂർ സ്വദേശി), പത്തനംതിട്ട ജില്ലയിൽ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയിൽ മൂന്നു പേരുടെയും, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടു പേരുടെയും പാലക്കാട് ജില്ലയിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1,490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,41,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post