തൃശ്ശൂര്‍; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. യോഗദിന ആഘോഷങ്ങളുടെ ഭാഗമായി യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.
യോഗയും ആയുര്‍വേദവും ഭാവിലോകത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് നല്‍കുമെന്ന് യോഗ ദിനത്തില്‍ ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. യോഗ ചെയ്യുന്ന വീഡിയോകളും കുറിപ്പിനൊപ്പം അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
യോഗ ദിനത്തില്‍ കോഴിക്കോട് നിന്നുമുള്ള ചിത്രങ്ങളാണ് കെ സുരേന്ദ്രന് പോസ്റ്റ് ചെയ്തത്. ആറാമത് അന്താരാഷ്ട്ര യോഗ ദിനമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് യോഗ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു.
യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുവെന്നും മോഡി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന്, രാവിലെ ആറരയ്ക്കാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും വൈറസിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും മോഡി പറഞ്ഞു.
ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗാദിനം ഐക്യത്തിന്റേതുകൂടിയാണ്. യോഗ മാനസിക ആരോഗ്യം നല്‍കുമെന്നും എല്ലാവരും പ്രാണായാമം ശീലം ആക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.