24 ദിവസത്തിനിടെ 2000 പേര്‍ക്ക് കോവിഡ്, കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നു, കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 24 ദിവസത്തിനിടെ 2000 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യത്തെ 1000 രോഗികളാകാന്‍ 118 ദിവസമാണ് വേണ്ടിവന്നത്. എന്നാല്‍ പിന്നീട് രണ്ടായിരം പേര്‍ക്ക് രോഗം കണ്ടെത്തിയത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ്.

കേരളത്തില്‍ 24 ദിവസത്തിനിടെയാണ് 2000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ജനുവരി 30നാണ് കേരളത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മേയ് 27ന് ആണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞത്. തുടര്‍ന്ന് 12 ദിവസം കൊണ്ട് (ജൂണ്‍ 8) രോഗബാധിതര്‍ 2000 കവിഞ്ഞു.

ഇപ്പോള്‍ മൊത്തം രോഗികളുടെ എണ്ണം വീണ്ടും 12 ദിവസം കൊണ്ട് 3037 ല്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ 1450 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 1566 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും കണക്കുകള്‍ വ്യക്താക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 127 പേര്‍ക്കാണ് കൊവിഡ്19 രോഗം സ്ഥിരീകരിച്ചത്. 57 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്നാട്-5, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

Exit mobile version