തിരുവനന്തപുരം: 2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂര്‍ണ്ണതയില്‍ എത്തും. 100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക.
ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനവും ഇന്നാണ്. സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ടോ സാധാരണ കണ്ണടകള്‍ ഉപയോഗിച്ചോ വീക്ഷിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. ലാമ്പ്ബ്ലാക്ക് അല്ലെങ്കില്‍ കാര്‍ബണ്‍ സൂട്ട് ഉപയോഗിച്ച് വേണം ഗ്രഹണം കാണാന്‍.
രാവിലെ 9.15 മുതല്‍ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂര്‍ണ്ണതയില്‍ എത്തും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലയഗ്രഹണവും കേരളത്തില്‍ ഭാഗിക ഗ്രഹണവും ആണ് ദൃശ്യമാവുക.
തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. എന്നാല്‍ മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. അടുത്ത സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25ന്.
Discussion about this post