കോഴിക്കോട്: കൊവിഡ് റാണിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ്പയെ പ്രതിരോധിച്ച അജന്യയും രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അജന്യയും ആരോപിച്ചു.
നിപ്പ ജീവനെടുത്ത സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും മുല്ലപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് അജന്യയും രംഗത്തെത്തിയത്. രോഗം ഭേദമായിട്ടും ആളുകള്‍ തന്നെ പേടിയോടെയാണ് നോക്കിയിരുന്നതെന്നും, ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായെന്നും അജന്യ പറയുന്നു.
കോഴിക്കോട് നിപ്പാ രോഗം ഭേദമായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് അജന്യ. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ കൊവിഡ് രാജകുമാരിയാകാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിക്കുകയായിരുന്നു.
Discussion about this post