കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തിയ മലയാളി പ്രവാസി പോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം സ്വദേശി ഐരാട വടക്കേതില്‍ റെജി ഈപ്പന് (52) ആണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഭാര്യയോടൊപ്പം ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചത്. ക്വാറന്റൈന് കാലാവധി അവസാനിച്ചതിനുശേഷം എറണാകുളം ലേക് ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ: മിനിറ്റ രജി ഈപ്പന്, മക്കള്‍: അലന്, ആരോണ്‍.
Discussion about this post