മലപ്പുറം: തിരുനാവായ കൊടക്കല്ലില്‍ കാണാതായ യുവതിയും കുഞ്ഞും സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍. കൊടക്കല്‍ ബന്തര്‍കടവില്‍ താമസിക്കുന്ന പാടത്തേ പീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33) മകള്‍ ഒന്നര വയസുകാരി സഫ്ന ഫതൂന് എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇവരെ കാണാതായതായി വീട്ടുകാര്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശേഷം നടത്തിയ തെരച്ചിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് ഇവരുടെ ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. തിരൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post